സ്‌​കോ​മി​ന ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ല്‍ നി​യ​ന്ത്രി​ക്കും

11:22 PM May 14, 2019 | Deepika.com
മാ​ഡ്രി​ഡ്: സ്ലൊ​വേ​നി​യ​ക്കാ​ര​ന്‍ ഡാ​മി​ര്‍ സ്‌​കോ​മി​ന യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ലി​വ​ര്‍പൂ​ള്‍-​ടോ​ട്ട​നം മ​ത്സ​രം നി​യ​ന്ത്രി​ക്കും. മാ​ഡ്രി​ഡി​ലെ വാ​ന്‍ഡ മെ​ട്രോ​പൊ​ളി​റ്റാ​നോ​യി​ല്‍ ജൂ​ണ്‍ ഒ​ന്നി​നാ​ണ് ഇം​ഗ്ല​ണ്ട് ക്ല​ബ്ബു​ക​ളു​ടെ ഫൈ​ന​ല്‍.

2002 മു​ത​ല്‍ സ്‌​കോ​മി​ന ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ റ​ഫ​റി​യാ​യി. ഈ ​സീ​സ​ണി​ല്‍ നാ​ലു ചാ​മ്പ്യ​ന്‍സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളും ര​ണ്ടു യൂ​റോ​പ്പ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ലും റ​ഫ​റി​യാ​യി.

ഇ​തി​നു മു​മ്പ് 2017ലെ ​മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ-​അ​യാ​ക്‌​സ് ആം​സ്റ്റ​ര്‍ഡാം യൂ​റോ​പ്പ ലീ​ഗ് ഫൈ​ന​ലും 2012 ചെ​ല്‍സി-​അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് സൂ​പ്പ​ര്‍ ക​പ്പ് ഫൈ​ന​ലും നി​യ​ന്ത്രി​ച്ചു.