യു​വ​ന്‍റ​സി​നു തോ​ല്‍വി

12:12 AM May 14, 2019 | Deepika.com
റോം: ​ക​ളി അ​വ​സാ​ന​ത്തോ​ട​ടു​ത്ത​പ്പോ​ള്‍ അ​ല​സാ​ന്‍ഡ്രോ ഫ്‌​ളോ​റ​ന്‍സി, എ​ഡി​ന്‍ സെ​ക്കോ എ​ന്നി​വ​രു​ടെ ഗോ​ളു​ക​ള്‍ റോ​മ​യ്ക്ക് യു​വ​ന്‍റ​സി​നെ​തി​രേ 2-0ന്‍റെ ​ജ​യ​മൊ​രു​ക്കി. പു​തി​യ ജ​ഴ്‌​സി​യി​ലി​റ​ങ്ങി​യ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ യു​വ​ന്‍റ​സി​ന് ശു​ഭ​ക​ര​മ​ല്ലാ​ത്ത ഫ​ല​മാ​ണ് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. യു​വ​ന്‍റ​സി​ന്‍റെ പ്ര​സി​ദ്ധ​മാ​യ 116 വ​ര്‍ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള വെ​ള്ള​യും ക​റു​പ്പും വ​ര​യു​ള്ള ജ​ഴ്‌​സി മാ​റ്റി പ​കു​തി ക​റു​പ്പും വെ​ള്ള​യു​മു​ള്ള​താ​ണ് പു​തി​യ ജ​ഴ്‌​സി.

ലീ​ഗി​ല്‍ ര​ണ്ടു മ​ത്സ​രം കൂ​ടി​ശേ​ഷി​ക്കേ ജ​യ​ത്തോ​ടെ 62 പോ​യി​ന്‍റി​ലെ​ത്തി​യ റോ​മ ആ​റാം സ്ഥാ​ന​ത്തെ​ത്തി​യ ചാ​മ്പ്യ​ന്‍സ് ലീ​ഗ് പ്ര​തീ​ക്ഷ​ക​ള്‍ നി​ല​നി​ര്‍ത്തി. ഇ​തേ പോ​യി​ന്‍റു​ള്ള എ​സി മി​ലാ​നാ​ണ് അ​ഞ്ചാം സ്ഥാ​ന​ത്ത്.

എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യ യു​വ​ന്‍റ​സ് 2018-19 സീ​രി എ ​കി​രീ​ടം നേ​ടി​ക്ക​ഴി​ഞ്ഞു.