ലോസ് ആഞ്ചലസ്: ഗായികയും നടിയുമായിരുന്ന ഹോളിവുഡ് ഇതിഹാസം ഡോറിസ് ഡേ (97)അന്തരിച്ചു. ന്യൂമോണിയാ ബാധയെത്തുടർന്ന് കലിഫോർണിയയിലെ കാർമൽ വാലിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1950കളിലെയും അറുപതുകളിലെയും ശ്രദ്ധേയയായ നടിയായിരുന്നു. കലാമിറ്റി ജെയിൻ, പില്ലോ ടോക്, ലവ് മി ഓർ ലീവ് മി എന്നിവയാണു പ്രധാന ചിത്രങ്ങൾ.
ആൽഫ്രഡ് ഹിച്ച്കോക്കിന്റെ ദ മാൻ ഹു ന്യൂ ടൂമച്ച് എന്ന ചിത്രത്തിൽ ഡോറിസ് ആലപിച്ച ക്യൂ സേറാ സേറാ(സംഭവിക്കാനുള്ളത് സംഭവിക്കും) എന്ന ഗാനം1956ൽ അവർക്ക് ഓസ്കർ പുരസ്കാരം നേടിക്കൊടുത്തു. 2004ൽ പ്രസിഡന്റിന്റെ ഫ്രീഡം മെഡൽ ലഭിച്ചു.