ജ​ര്‍മ​നി​യി​ലും ചാ​മ്പ്യ​ന്മാ​രാ​യി​ല്ല

12:40 AM May 13, 2019 | Deepika.com
ബ​ര്‍ലി​ന്‍: ജ​ര്‍മ​നി​യി​ലെ ചാ​മ്പ്യ​ന്മാ​രെ അ​വ​സാ​ന ദി​ന​മേ അ​റി​യാ​നാ​കൂ. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തു​ള്ള ബ​യേ​ണ്‍ മ്യൂ​ണി​ക്ക് സ​മ​നി​ല​യിലാകുകയും ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട് ജ​യി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് 2018-19 സീ​സ​ണി​ലെ ബു​ണ്ട​സ് ലി​ഗ ചാ​മ്പ്യ​ന്മാ​രെ നി​ര്‍ണ​യി​ക്കാ​ന്‍ അ​വ​സാ​ന ദി​നം വ​രെ പോ​കേ​ണ്ടി​വ​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് ജ​ര്‍മ​ന്‍ ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ള്‍. ബ​യേ​ണ്‍ മ്യൂ​ണി​ക്ക് സ്വ​ന്തം അ​ല​യ​ന്‍സ് അ​രീ​ന​യി​ല്‍ ഐ​ന്‍ട്രാ​ക്ട് ഫ്രാ​ങ്ക്ഫ​ര്‍ട്ടി​നെ നേ​രി​ടു​മ്പോ​ള്‍ ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട് എ​വേ​യി​ല്‍ ബൊ​റൂ​സി​യ മോ​ണ്‍ചെ​ന്‍ഗ്ല​ഡ്ബാ​ഷി​നെ നേ​രി​ടും. ബ​യേ​ണി​ന് 33 ക​ളി​യി​ല്‍ 75 പോ​യി​ന്‍റും ഡോ​ര്‍ട്മു​ണ്ടി​ന് 73 പോ​യി​ന്‍റു​മാ​ണു​ള്ള​ത്.

എ​വേ മ​ത്സ​ര​ത്തി​ല്‍ ലീ​പ്‌​സി​ഗി​നോ​ട് ഗോ​ള്‍ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ​താ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ ബ​യേ​ണിന്‍റെ കി​രീ​ട​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ് നീ​ട്ടി​യ​ത്. ജ​യി​ച്ചി​രു​ന്നെ​ങ്കി​ല്‍ ബ​യേ​ണി​ന് തു​ട​ര്‍ച്ച​യാ​യ ഏ​ഴാം ത​വ​ണ​യും കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ടാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ലീ​ഗി​ല്‍ ബ​യേ​ണി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി​ക​ളാ​യ ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട് 3-2ന് ​ഫോ​ര്‍ച്യു​ണ ഡു​സി​ല്‍ഡോ​ഫി​നെ തോ​ല്‍പ്പി​ച്ച് കി​രീ​ട പ്ര​തീ​ക്ഷ നി​ല​നി​ര്‍ത്തു​ക​യും ചെ​യ്തു.

ക്രി​സ്റ്റി​യ​ന്‍ പു​ലി​സി​ച്ച്, തോ​മ​സ് ഡെ​ലേ​നി, മ​രി​യോ ഗോ​ട്‌​സെ എ​ന്നി​വ​ര്‍ ഡോ​ര്‍ട്മു​ണ്ടി​നാ​യി ഗോ​ള്‍ നേ​ടി. ഒ​ലി​വ​ര്‍ ഫി​ങ്ക്, ഡേ​വി​ഡ് നോ​വാ​സി​കി എ​ന്നി​വ​രാ​ണ് ഫോ​ര്‍ച്യു​ണ​യു​ടെ സ്‌​കോ​ര്‍മാ​ര്‍. പ​ത്തു​പേ​രു​മാ​യാ​ണ് ഫോ​ര്‍ച്യു​ണ മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ഇ​ട​വേ​ള​യ്ക്കു പി​രി​യാ​ന്‍ നാ​ലു മി​നി​റ്റു​ള്ള​പ്പോ​ള്‍ പു​ലി​സി​ച്ച് ഹെ​ഡ​റി​ലൂ​ടെ മു​ന്നി​ലെ​ത്തി​ച്ചു. ബു​ണ്ട​സ് ലി​ഗ​യി​ല്‍ പു​ലി​സി​ച്ചി​ന്‍റെ ആ​ദ്യ ഹെ​ഡ​ര്‍ ഗോ​ളു​മാ​യി​രു​ന്നു. അ​മേ​രി​ക്ക​ന്‍ താ​ര​ത്തി​ന്‍റെ ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ടി​ന്‍റെ ഗ്രൗ​ണ്ടി​ലെ അ​വ​സാ​ന ഹോം ​മ​ത്സ​ര​മാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ടു​ത്ത സീ​സ​ണി​ല്‍ ചെ​ല്‍സി​യി​ല്‍ ചേ​രാ​നാ​യി പു​ലി​സി​ച്ച് ജ​നു​വ​രി​യി​ല്‍ ക​രാ​റാ​യി.