+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആറാംഘട്ടത്തിൽ 63.4% പോളിംഗ്

ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ആ​​റാം ഘ​​ട്ട​​ത്തി​​ൽ 63.4 ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി. യു​​പി, ബി​​ഹാ​​ർ, ഹ​​രി​​യാ​​ന, മ​​ധ്യ​​പ്ര​​ദേ​​ശ്, ജാ​​ർ​​ഖ​​ണ്ഡ
ആറാംഘട്ടത്തിൽ 63.4% പോളിംഗ്
ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ആ​​റാം ഘ​​ട്ട​​ത്തി​​ൽ 63.4 ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി. യു​​പി, ബി​​ഹാ​​ർ, ഹ​​രി​​യാ​​ന, മ​​ധ്യ​​പ്ര​​ദേ​​ശ്, ജാ​​ർ​​ഖ​​ണ്ഡ്, ബം​​ഗാ​​ൾ, ഡ​​ൽ​​ഹി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ 59 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് ഇ​​ന്ന​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ന്ന​​ത്. രാ​​ഷ്‌​​ട്ര​​പ​​തി രാം​​നാ​​ഥ് കോ​​വി​​ന്ദ്, കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി, യു​​പി​​എ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ സോ​​ണി​​യ​​ഗാ​​ന്ധി, ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി അ​​ര​​വി​​ന്ദ് കേ​​ജ​​രി​​വാ​​ൾ, വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജ് എ​​ന്നി​​വ​​ർ ഇ​​ന്ന​​ലെ വോ​​ട്ട് ചെ​​യ്ത പ്ര​​മു​​ഖ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. മേ​​യ് 19നു ​​ന​​ട​​ക്കു​​ന്ന ഏ​​ഴാം ഘ​​ട്ട​​ത്തി​​ൽ 59 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്ക് വോ​​ട്ടെ​​ടു​​പ്പു ന​​ട​​ക്കും.

ഇ​​ന്ന​​ലെ പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ 80 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം പേ​​ർ സ​​മ്മ​​തി​​ദാ​​നാ​​വ​​കാ​​ശം വി​​നി​​യോ​​ഗി​​ച്ചു. ബം​​ഗാ​​ളി​​ൽ പ​​ര​​ക്കെ അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​യി. ഘ​​ട്ട​​ൽ മ​​ണ്ഡ​​ല​​ത്തി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി ഭാ​​ര​​തി ഘോ​​ഷി​​നെ​​തി​​രേ ര​​ണ്ടു ത​​വ​​ണ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യി.

യു​​പി​​യി​​ലെ സു​​ൽ​​ത്താ​​ൻ​​പു​​രി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യും കേ​​ന്ദ്ര​​മ​​ന്ത്രി​​യു​​മാ​​യ മേ​​ന​​ക ​​ഗാ​​ന്ധി​​യും എ​​തി​​ർസ്ഥാ​​നാ​​ർ​​ഥി ബി​​എ​​സ്പി​​യി​​ലെ ച​​ന്ദ്ര ഭ​​ദ്ര സിം​​ഗും ത​​മ്മി​​ൽ വാ​​ക്കേ​​റ്റ​​മു​​ണ്ടാ​​യി. ഭ​​ദോ​​ഹി​​യി​​ൽ പ്രി​​സൈ​​ഡിം​​ഗ് ഓ​​ഫീ​​സ​​റെ ബി​​ജെ​​പി എം​​എ​​ൽ​​എ​​യും നാ​​ലു പേ​​രും ചേ​​ർ​​ന്ന് മ​​ർ​​ദി​​ച്ചു.

ബി​​ഹാ​​റി​​ൽ 59.38 ശ​​ത​​മാ​​നം പേ​​ർ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി. 14 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ന്ന യു​​പി​​യി​​ൽ 54 ശ​​ത​​മാ​​ന​​മാ​​ണു പോ​​ളിം​​ഗ്. ഹ​​രി​​യാ​​ന(66.30%), ജാ​​ർ‌​​ഖ​​ണ്ഡ്(64.46%), മ​​ധ്യ​​പ്ര​​ദേ​​ശ്(59.96%), ഡ​​ൽ​​ഹി(60%) എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ പോ​​ളിം​​ഗ്.