മധുര: തമിഴ്നാട്ടിൽ കെ.പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ സർക്കാരിനെതിരേ നിലപാട് എടുക്കുമെന്നു ടി.ടി.വി. ദിനകരനൊപ്പമുള്ള നേതാക്കൾ. വിശ്വാസവോട്ടെടുപ്പിൽ സർക്കാരിനെതിരേ വോട്ട് ചെയ്യുമെന്നാണു നേതാക്കൾ പറയുന്നത്.
സംസ്ഥാനത്തെ 22 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം 23നു പ്രഖ്യാപിക്കാനിരിക്കേ യാണ് ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മുന്നേറ്റ കഴകത്തിന്റെ മുതിർന്ന നേതാവ് തങ്ക തമിഴ്ശെൽവൻ ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാരിന് ഇതിനകം ഭൂരിപക്ഷം നഷ്ടമായതായും അദ്ദേഹം അറിയിച്ചു. 18 നിയമസഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ 18ന് ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു.