ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ പതിവു പരിശോധനയുടെ ഭാഗമായി എയർ ഇന്ത്യയുടെ ബോയിംഗ് 777 വിമാനത്തിന്റെ എൻജിൻ ഓൺ ആക്കിയതിനു പിന്നാലെ പിൻചിറകിലെ എൻജിനിൽനിന്നു കറുത്ത പുക വമിച്ച് പെട്ടെന്നു നിന്നുപോയത് പരിഭ്രാന്തി പരത്തി.
തുടർ പരിശോധനയിൽ പിൻവശത്തെ എൻജിനിൽ കേടുപാടുകളൊന്നും കണ്ടെത്താത്തതിനാൽ വിശദപരിശോധന നടന്നുവരികയാണ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഡൽഹിയിൽനിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കു പോകേണ്ട വിമാനമാണിത്.
പരിശോധന നീണ്ടതിനാൽ സർവീസ് തത്കാലത്തേക്കു നിർത്തിവച്ചതായി എയർ ഇന്ത്യ പത്രക്കുറിപ്പിൽ അറിയിച്ചു.