ബംഗളൂരു: ഒഡീഷയിൽവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയതിന് ഐഎഎസ് ഓഫീസർ മുഹമ്മദ് മൊഹ്സിനെ സസ്പെൻഡ് ചെയ്ത നടപടി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ(സിഎടി) ബെഞ്ച് സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു മുഹമ്മദ് മൊഹ്സിനെ സസ്പെൻഡ് ചെയ്തത്.
കർണാടക കേഡർ ഓഫീസറായ മുഹമ്മദ് മൊഹ്സിൻ ഒഡീഷയിൽ നിരീക്ഷകനായിരുന്നു.
ഏപ്രിൽ 17ന് സാംബൽപുരിൽ വച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ മുഹമ്മദ് മൊഹ്സിൻ പരിശോധന നടത്തിയത്.
കർണാടക കേഡർ ഓഫീസറായ മുഹമ്മദ് മൊഹ്സിൻ ഒഡീഷയിൽ നിരീക്ഷകനായിരുന്നു.
ഏപ്രിൽ 17ന് സാംബൽപുരിൽ വച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ മുഹമ്മദ് മൊഹ്സിൻ പരിശോധന നടത്തിയത്.