വ്ളാഡിവോസ്റ്റോക് : ഉത്തരകൊറിയയുടെ സുരക്ഷ സംബന്ധിച്ച് ആവശ്യമായ ഉറപ്പു തന്നാൽ ആണവായുധം കൈയൊഴിയാമെന്ന് കിംജോംഗ് ഉൻ വ്യക്തമാക്കിയെന്നു റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. റഷ്യയിലെ വ്ലാഡിവോസ്റ്റോക് നഗരത്തിൽ കിമ്മുമായി നടത്തിയ ഏകദിന ഉച്ചകോടിക്കുശേഷം ബെയ്ജിംഗിനു തിരിക്കും മുന്പ് റിപ്പോർട്ടർമാരോടു സംസാരിക്കുകയായിരുന്നു പുടിൻ.
പ്യോംഗ്യാംഗിന്റെ നിലപാട് യുഎസ് പ്രസിഡന്റ് ട്രംപിനോടു വിശദീകരിക്കണമെന്നു കിം നിർദേശിച്ചെന്നും പുടിൻ പറഞ്ഞു. ഉച്ചകോടിയുടെ വിവരങ്ങൾ ഇന്നു ബെയ്ജിംഗ് നേതാക്കളുമായി പങ്കു വയ്ക്കുമെന്ന് പുടിൻ അറിയിച്ചു.
യുഎസ് നേതൃത്വവുമായും റഷ്യ ചർച്ചയ്ക്കു തയാറാണ്. സ്വകാര്യ ട്രെയിനിൽ ബുധനാഴ്ച റഷ്യയിലെത്തിയ കിം ഇന്ന് വ്ളാഡിവോസ്റ്റോക്കിൽനിന്നു മടങ്ങും.