വുഹാൻ (ചൈന): ഏഷ്യൻ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾ ക്വാർട്ടറിൽ. വനിതാ വിഭാഗം സിംഗിൾസിൽ പി.വി. സിന്ധു, സൈന നെഹ്വാൾ, പുരുഷ സിംഗിൾസിൽ സമീർ വർമ എന്നിവർ ക്വാർട്ടറിൽ പ്രവേശിച്ചു.
ഇന്തോനേഷ്യയുടെ ചൊയിറുന്നിസയെ നേരിട്ടുള്ള ഗെയിമുകൾക്കു കീഴടക്കിയാണ് സിന്ധു ക്വാർട്ടറിൽ കടന്നത്. സ്കോർ: 21-15, 21-19. ദക്ഷിണ കൊറിയയുടെ ഇയുൻ കിമ്മിനെ 21-13, 21-13ന് കീഴടക്കിയാണ് സൈന ക്വാർട്ടറിൽ പ്രവേശിച്ചത്. സമീർ വർമ ഹോങ്കോംഗിന്റെ ലോംഗ് അൻഗസിനെ 21-12, 21-19ന് പ്രീക്വാർട്ടറിൽ മറികടന്നു.
സിന്ധു, സൈന ക്വാർട്ടറിൽ
11:40 PM Apr 25, 2019 | Deepika.com