ബാങ്കോക്ക്: ഏഷ്യൻ ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾ മെഡലുറപ്പിച്ച് ഫൈനലിൽ. പുരുഷ വിഭാഗം 56 കിലോഗ്രാമിൽ കിവിന്ദർ സിംഗ് ബിഷ്ത്, 49 കിലോയിൽ ദീപക്, 75 കിലോഗ്രാമിൽ ആഷിശ് കുമാർ, 52 കിലോയിൽ അമിത് പങ്കൽ, വനിതകളുടെ 81 കിലോയിൽ പൂജ റാണി, 64 കിലോ വിഭാഗത്തിൽ സിമ്രൻജിത് കൗർ എന്നിവർ ഫൈനലിൽ പ്രവേശിച്ചു.
അതേസമയം, പുരുഷ വിഭാഗം 60 കിലോഗ്രാമിൽ ശിവ ഥാപ്പ സെമിയിൽ പുറത്തായി വെങ്കലത്തിലൊതുങ്ങി. വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിൽ സരിത ദേവിയും വെങ്കലം നേടി.
മെഡൽ ഉറപ്പിച്ച് ഇന്ത്യൻ താരങ്ങൾ
11:40 PM Apr 25, 2019 | Deepika.com