ലണ്ടന്‍: ക്രിസ്റ്റ്യന്‍ എറിക്സണ് 88-ാം മിനിറ്റില്‍ നേടിയ ഗോള്‍ ബ്രൈറ്റന്റെ അതുവരെയുള്ള എല്ലാ ചെറുത്തുനില്‍പ്പും തകര്‍ത്ത് ടോട്ടനത്തിന് 1-0ന്റെ ജയമൊരുക്കി. ഇതോടെ ടോട്ടനം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മൂന്നാം സ്ഥാനം കൂടുതല്‍ മുറുക്കി. 35 കളിയില്‍ 70 പോയിന്റാണ് ടോട്ടനത്തിന്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടന്റെ ഷെയ്ന് ലോംഗ് വേഗമേറിയ ഗോള്‍ കുറിച്ചെങ്കിലും അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി വാറ്റ്ഫര്ഡുമായി 1-1ന്റെ സമനിലയില്‍ പിരിഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോള്‍ കുറിക്കാന്‍ ഷെയ്ന് ലോംഗിനു വേണ്ടിവന്ന സമയം 7.69 സെക്കന്‍ഡ്. 2000ല്‍ ടോട്ടനമിന്റെ ലെഡ് ലി കിംഗ് ബ്രാഡ്ഫോര്ഡിനെതിരേ 9.82 സെക്കന്‍ഡില്‍ നേടിയ ഗോളിന്റെ റിക്കാര്‍ഡാണ് തിരുത്തിയത്.
ടോട്ടനം ഹോട്സ്പറിനു ജയം
01:31 AM Apr 25, 2019 | Deepika.com