കമർപാറ( പശ്ചിമ ബംഗാൾ): മോദിയുടെ വിദേശ പര്യടനങ്ങൾ പ്രതിപക്ഷം വിവാദമാക്കുന്പോൾ, തന്റെ യാത്രകളാണ് ഇന്ത്യയുടെ കരുത്ത് ലോകം അംഗീകരിക്കാനിടയാക്കിയതെന്ന് അവകാശപ്പെട്ടു പ്രധാനമന്ത്രി.
പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി കഴിഞ്ഞ അഞ്ചു വർഷം രാജ്യത്തുണ്ടായിരുന്നതിനേക്കാൾ വിദേശത്തായിരുന്നുവെന്ന പ്രതിപക്ഷ വിമർശനത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മോദി. “അഞ്ചു വർഷം മുന്പ് ഇന്ത്യയുടെ സ്വരം കേൾക്കാനാരുമുണ്ടായില്ല, ഇന്ന് ലോകം രാജ്യത്തിനൊപ്പം നിൽക്കുന്നു’’ മോദി പറഞ്ഞു. ബീർഭും ജില്ലയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 20-25 പേർ മത്സരിക്കുന്ന പാർട്ടിയുടെ നേതാവും പ്രധാനമന്ത്രിയാകാനാണ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.