ന്യൂഡൽഹി: ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ സഹോദരനും ഡിഎംകെയിൽനിന്നു പുറത്താക്കപ്പെട്ട നേതാവുമായ എം.കെ. അഴഗിരിയുടെ മകൻ ദയാനിധിയുടെ 40.34 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഒളിംപിക് ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ ചെന്നൈ, മധുര എന്നിവിടങ്ങളിലുള്ള ഭൂമിയും കെട്ടിടങ്ങളും സ്ഥിരനിക്ഷേപവുമാണു കണ്ടുകെട്ടിയത്.