മുംബൈ: മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു തടയണമെന്ന ഹർജി മുംബൈയിലെ എൻഐഎ കോടതി തള്ളി.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു തടയാനുള്ള അധികാരം എൻഐഎ കോടതിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും എൻഐഎ കോടതി ജഡ്ജി വി.എസ്. പദാൽകർ പറഞ്ഞു. ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയാണു പ്രജ്ഞാ സിംഗ്. മാലേഗാവ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടയാളുടെ അച്ഛനാണു കോടതിയെ സമീപിച്ചത്.