ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖ കടന്നുള്ള വ്യാപാരത്തിൽ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പത്തു ഭീകരരും പങ്കെടുത്തിരുന്നതായും കാഷ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് ആവശ്യമായ ആയുധങ്ങളും കള്ളനോട്ടും മയക്കുമരുന്നും കടത്തിയിരുന്നത് ഇവരുടെ നേതൃത്വത്തിലായിരുന്നെന്നും വെളിപ്പെടുത്തൽ. പാക് ചാരസംഘടനയായ ഐഎസിന്റെ പിന്തുണയുണ്ടായിരുന്ന ഈ ഭീകരരാണ് വിഘടനവാദികൾക്കു പണം നൽകിയിരുന്നത്. ഇവർ ജമ്മു കാഷ്മീർ സ്വദേശികളോ പാക്കിസ്ഥാനിലെ ഇസ്ലാമാബാദ്, റാവൽപിണ്ടി, മുസാഫറാബാദ് സ്വദേശികളോ ആയിരിക്കാമെന്നും അധികൃതർ അറിയിച്ചു.
ബദാം, ഈന്തപ്പഴം, ഉണങ്ങിയ പഴങ്ങൾ എന്നിവയാണ് പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിൽ എത്തിയിരുന്നത്. അടുത്തിടെ നിയന്ത്രണരേഖ കടന്നുള്ള വ്യാപാരം ഇന്ത്യ റദ്ദാക്കിയിരുന്നു. അതിർത്തി കടന്ന് വ്യാപാരം നടത്തുന്ന പാക്കിസ്ഥാൻ ആസ്ഥാനമായ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. നിയന്ത്രണ രേഖയിലെ ചകൻ ദാ ബാഗ്, സലാമാബാദ് ചെക്ക്പോസ്റ്റുകൾ വഴിയാണ് വ്യാപാരം.
പത്തു വർഷം മുന്പ് ജമ്മു കാഷ്മീരിലെ ത്രാലിൽനിന്ന് പാക്കിസ്ഥാനിലെത്തി ഭീകരപ്രവർത്തനത്തിൽ ചേർന്ന മെഹ്റാജുദീൻ ഭട്ട് റാവൽപിണ്ടി ആസ്ഥാനമായി മെഹ്റാജുദീൻ ട്രേഡേഴ്സ് എന്ന സ്ഥാപനം സ്ഥാപിച്ച് നിയന്ത്രണരേഖ വഴി വ്യാപാരം നടത്തുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ ഉറിയിൽ നിയന്ത്രണരേഖാ വ്യാപാരത്തിൽ രജിസ്റ്റർ ചെയ്ത വ്യാപാരിയാണ്.
പാംപോറിൽനിന്ന് കടന്ന് പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലെത്തി ഭീകരപ്രവർത്തനത്തിനു ചേർന്ന നസീർ അഹമ്മദ് ഭട്ട് ന്യൂ കാഷ്മീർ ട്രേഡേഴ്സ് എന്ന സ്ഥാപനം വഴി വ്യാപാരം നടത്തുന്നുണ്ട്.