ന്യൂഡൽഹി: ഇത്തവണത്തെ തെരഞ്ഞെടുപ്പിലാണ് ബിജെപി ഏറ്റവും കൂടുതൽ സീറ്റിൽ മത്സരിക്കുന്നത്. ഏഴാം ഘട്ടം തെരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഏപ്രിൽ 29ന് അവസാനിക്കാനിരിക്കേ ബിജെപി 437 സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
2014ൽ 428 സ്ഥാനാർഥികളെയായിരുന്നു ബിജെപി മത്സരിപ്പിച്ചത്. 2009ൽ 433 സ്ഥാനാർഥികളെയും 2004ൽ 364 സ്ഥാനാർഥികളെയും ബിജെപി മത്സരിപ്പിച്ചു. 2019 തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇതുവരെ 423 സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ബിഹാർ, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഭൂരിഭാഗം സീറ്റുകളിലും കോൺഗ്രസിന്റെ സഖ്യകക്ഷികളാണു മത്സരിക്കുന്നത്.