ഉദയ്പുർ: ബോളിവുഡ് താരം സണ്ണി ദേവൽ ബിജെപിയിൽ ചേർന്നു. പഞ്ചാബിലെ ഗുരുദാസ്പുരിൽ ഇദ്ദേഹത്തെ ബിജെപി സ്ഥാനാർഥിയാക്കി. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമന്റെയും പീയൂഷ് ഗോയലിന്റെയും സാന്നിധ്യത്തിലായിരുന്നു സണ്ണി ദേവൽ ബിജെപി അംഗത്വം സ്വീകരിച്ചത്.
ഇദ്ദേഹത്തിന്റെ അച്ഛൻ ധർമേന്ദ്ര രാജസ്ഥാനിലെ ബിക്കാനീറിൽനിന്നു ലോക്സഭാംഗമായിട്ടുണ്ട്.
ധർമേന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ഹേമമാലിനി യുപിയിലെ മഥുരയിലെ ബിജെപി സ്ഥാനാർഥിയാണ്. 2014ലും ഹേമമാലിനി മഥുരയിൽനിന്നു വിജയിച്ചിരുന്നു.