ദുർഗാപുർ (രാജസ്ഥാൻ): കഴിഞ്ഞ അഞ്ചുവർഷം ബിജെപി സർക്കാർ രാജ്യത്തെ ജനങ്ങളോട് അനീതിയാണു കാണിച്ചതെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിനുവിരുദ്ധമായി അടുത്ത അഞ്ചുവർഷത്തേക്കു നീതി നടപ്പാക്കാനാണു കോൺഗ്രസ് ലക്ഷ്യമിടന്നത്. അഴിമതിക്കെതിരേ മിന്നലാക്രമണം നടത്തും.
അധികാരത്തിലെത്തിയാൽ ഒരുവർഷംകൊണ്ട് 22 ലക്ഷം പേർക്കു തൊഴിൽ നൽകുമെന്നും രാജസ്ഥാനിലെ ബെനേശ്വറിൽ പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു. മിന്നലാക്രമണത്തെക്കുറിച്ചാണു മോദി നിരന്തരം പറയുന്നത്. എന്നാൽ ദാരിദ്ര്യത്തിനെതിരേ മിന്നലാക്രമണത്തിനാണു നമ്മൾ തയാറെടുക്കുന്നത്. നുണപറയാനല്ല മറിച്ചു ബന്ധങ്ങൾ പുതുക്കാനാണു താൻ എത്തിയിരിക്കുന്നത്.
വാഗ്ദാനങ്ങളൊന്നും മോദി യാഥാർത്ഥ്യമാക്കിയില്ല. സന്പന്നർക്കുവേണ്ടിയാണ് അദ്ദേഹത്തിന്റെ സർക്കാർ പ്രവർത്തിച്ചത്. 15 ലക്ഷംരൂപ വീതം അക്കൗണ്ടിലേക്ക് എത്തിക്കുമെന്നു മോദി പറഞ്ഞുവെന്നും രാഹുൽ ആരോപിച്ചു.