മുംബൈ: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ സെമിയിൽ പ്രവേശിക്കുമെന്ന് ശ്രീലങ്കൻ മുൻ പേസർ ചാമിന്ദ വാസ്. കഴിഞ്ഞ രണ്ട്-മൂന്ന് വർഷമായി ഇന്ത്യ ക്രിക്കറ്റിൽ ആധികാരികമായാണ് മുന്നേറുന്നത്. ഇന്ത്യക്ക് മികച്ച ബാക്ക് അപ്പ് ഫാസ്റ്റ് ബൗളർമാരും സ്പിന്നർമാരുമുണ്ട്. ഇന്ത്യൻ ടീം സന്തുലിതമാണ്- വാസ് പറഞ്ഞു.
ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ലോകകപ്പിൽ ഇന്ത്യ സെമിയിൽ പ്രവേശിക്കുമെന്ന് വെസ്റ്റ് ഇൻഡീസ് മുൻ താരമായ ബ്രയാൻ ലാറയും പ്രവചിച്ചിട്ടുണ്ട്.
‘ഇന്ത്യ ലോകകപ്പ് സെമിയിലെത്തും’
11:14 PM Apr 23, 2019 | Deepika.com