റോബീ ഫ്ളവർ ബ്രിസ്ബെയ്നിൽ
11:14 PM Apr 23, 2019 | Deepika.com
ബ്രിസ്ബെയ്ൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ടീമായ ലിവർപൂളിന്റെ ഇതിഹാസ താരമായ റോബീ ഫ്ളവർ ഓസ്ട്രേലിയൻ ക്ലബ്ബായ ബ്രിസ്ബെയ്ൻ റോറിന്റെ മുഖ്യ പരിശീലകനായി ചുമതലേറ്റു. 369 മത്സരങ്ങൾ ലിവർപൂളിനായി കളിച്ച ഫ്ളവർ 183 ഗോൾ സ്വന്തമാക്കിയിരുന്നു. 2012ൽ കളിക്കളത്തോട് വിടപറഞ്ഞ നാൽപ്പത്തിനാലുകാരനായ ഫ്ളവർ മുഖ്യധാര പരിശീലക ചുമതലയിലെത്തുന്നത് ആദ്യമായാണ്.