ബാങ്കോക്ക്: ഏഷ്യൻ ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ തുടർച്ചയായ നാലാം തവണയും ഇന്ത്യയുടെ ശിവ് ഥാപ്പ മെഡൽ ഉറപ്പിച്ചു. 60 കിലോഗ്രാം വിഭാഗത്തിൽ സെമിയിൽ പ്രവേശിച്ചാണ് ഥാപ്പ മെഡൽ ഉറപ്പിച്ചത്. വനിതാ വിഭാഗത്തിൽ മുതിർന്ന താരം സരിത ദേവി 60 കിലോഗ്രാം പോരാട്ടത്തിൽ സെമിയിൽ കടന്നും മെഡൽ ഉറപ്പിച്ചു.
സോണിയ ചാഹൽ, അമിത്, നിഖാത് സറീൻ, സതിഷ് കുമാർ, ആശിഷ് കുമാർ, മനിഷ മനു തുടങ്ങിയവരും സെമിയിലെത്തി മെഡൽ ഉറപ്പാക്കി.
മെഡൽ ഉറപ്പിച്ച് ഇന്ത്യൻ താരങ്ങൾ
11:14 PM Apr 23, 2019 | Deepika.com