ബാലസോർ (ഒഡീഷ): ഒഡീഷയിലെ ബാലസോർ രൂപത ബിഷപ് ഡോ. സൈമണ്‍ കായിപ്പുറം (65) കാലം ചെയ്തു. ഹൃദയാഘാതം മൂലം ഇന്നലെ പുലർച്ചെ ബാലസോർ ജ്യോതി ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നിനു ബാലസോർ ക്രിസ്തുരാജ കത്തീഡ്രലിൽ. ആലപ്പുഴ തണ്ണീർമുക്കം സ്വദേശിയായ ബിഷപ് ഡോ. കായിപ്പുറം, 2013 ഡിസംബർ ഒൻപതിനാണ് ബാലസോർ രൂപത ബിഷപ്പായി അഭിഷിക്തനായത്. കോട്ടയം അതിരൂപതയിലെ കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ ഇടവകാംഗമാണ്.