അമേഠി: അമേഠി ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സമർപ്പിച്ച നാമനിർദേശ പത്രിക സാധുതയുള്ളതാണെന്ന് റിട്ടേണിംഗ് ഓഫീസർ.
രാഹുൽഗാന്ധിയുടെ അഭിഭാഷകൻ കെ.സി. കൗഷിക്കിന്റെ വാദം കേട്ട ശേഷമാണ് റിട്ടേണിംഗ് ഓഫീസർ റാംമനോഹർ മിശ്ര നാമനിർദേശപത്രിക സാധുതയുള്ളതെന്ന് വിധിച്ചത്. രാഹുൽ ഗാന്ധിയുടെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുണ്ടെന്ന് സ്വതന്ത്രസ്ഥാനാർഥിയാണ് സംശയം ഉന്നയിച്ചത്. യുകെയിൽ രജിസ്റ്റർ ചെയ്ത കന്പനി രേഖയിൽ രാഹുൽ ഗാന്ധിക്കു ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും ഇക്കാര്യം സത്യവാങ്മൂലത്തിൽ മറച്ചുവച്ചെന്നുമായിരുന്നു ആരോപണം.