സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇംഗ്ലീഷ് ബാറ്റ്സ്മാനായ ജോണി ബെയർസ്റ്റോ ഐപിഎലിലെ തന്റെ ആദ്യ സീസണ് ഗംഭീരമാക്കി. അരങ്ങേറ്റ സീസണിൽ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റിക്കാർഡ് ഇനി ബെയർസ്റ്റോയ്ക്കു സ്വന്തം. 445 റണ്‍സ് ഈ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഇതുവരെ സ്വന്തമാക്കി. ലോകകപ്പ് മുന്നൊരുക്കത്തിനായി ഈ ആഴ്ച അവസാനത്തോടെ ബെയർസ്റ്റോ നാട്ടിലേക്കു മടങ്ങും.
2015ൽ ഡൽഹിക്കായി അരങ്ങേറി 439 റണ്‍സ് നേടിയ ശ്രേയസ് അയ്യറിന്റെ പേരിലുണ്ടായിരുന്ന റിക്കാർഡാണ് ബെയർസ്റ്റോ സ്വന്തമാക്കിയത്. ഡുപ്ലസി (398 റണ്‍സ്), ലെൻഡൽ സിമ്മണ്‍സ് (394 റണ്‍സ്) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
ബെയർസ്റ്റോയ്ക്കൊപ്പം ഡേവിഡ് വാർണറും സണ്‍റൈസേഴ്സ് നിരയിൽനിന്ന് ഈ ആഴ്ച അവസാനത്തോടെ നാട്ടിലേക്കു മടങ്ങും. റണ്‍വേട്ടയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ഇവരുടെ മടക്കം ടീമിനെ പ്രതികൂലമായി ബാധിക്കുമെന്ന് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് സമ്മതിക്കുന്നുണ്ട്.
ബെയർസ്റ്റോ റിക്കാർഡോടെ മടങ്ങും
11:39 PM Apr 22, 2019 | Deepika.com