ബാ​​യ് വീ​​ഴ്ച: പ്ര​​ണോ​​യ്ക്കു ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ന​​ഷ്ടം

11:39 PM Apr 22, 2019 | Deepika.com
ഹൈ​​ദ​​രാ​​ബാ​​ദ്: ബാ​​ഡ്മി​​ന്‍റ​​ണ്‍ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ (ബി​​എ​​ഐ) വീ​​ഴ്ച​​യെ​​ത്തു​​ട​​ർ​​ന്ന് മ​​ല​​യാ​​ളി താ​​ര​​മാ​​യ എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്ക്കും സാ​​യ് പ്ര​​ണീ​​തി​​നും ഏ​​ഷ്യ​​ൻ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൻ പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ന​​ഷ്ട​​മാ​​യി. ചൈ​​ന​​യി​​ലെ വു​​ഹാ​​നി​​ൽ ഇ​​ന്നാ​​ണ് ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്. നി​​ല​​വി​​ലെ വെ​​ങ്ക​​ല മെ​​ഡ​​ൽ ജേ​​താ​​വാ​​ണ് പ്ര​​ണോ​​യ്.

നി​​യ​​മ​​പ്ര​​കാ​​രം മു​​ൻ​​നി​​ര രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് നാ​​ല് താ​​ര​​ങ്ങ​​ളെ പ​​ങ്കെ​​ടു​​പ്പി​​ക്കാം. പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ ഏ​​ഷ്യ​​ൻ ക​​മ്മി​​റ്റി നി​​ർ​​ദേ​​ശി​​ച്ച​​ത് കി​​ഡം​​ബി ശ്രീ​​കാ​​ന്ത്, സ​​മീ​​ർ വ​​ർ​​മ, എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്, സാ​​യ് പ്ര​​ണീ​​ത് എ​​ന്നി​​വ​​രെ​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​ന്ത്യ​​ൻ അ​​സോ​​സി​​യേ​​ഷ​​ൻ ശ്രീ​​കാ​​ന്ത്, സ​​മീ​​ർ വ​​ർ​​മ എ​​ന്നി​​വ​​രു​​ടെ എ​​ൻ​​ട്രി​​ക​​ൾ മാ​​ത്ര​​മാ​​ണ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ​​യാ​​ണ് ത​​ങ്ങ​​ൾ​​ക്ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്ന വി​​വ​​രം അ​​റി​​ഞ്ഞ​​തെ​​ന്ന് പ്ര​​ണോ​​യ് പ​​റ​​ഞ്ഞു. ഓ​​രോ ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​ക​​ളും നി​​ർ​​ണാ​​യ​​ക​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട​​തു​​മാ​​ണ്. സം​​ഭ​​വി​​ക്കാ​​ൻ പാ​​ടി​​ല്ലാ​​ത്ത​​താ​​ണ് സം​​ഭ​​വി​​ച്ച​​ത്, നി​​രാ​​ശ​​യു​​ണ്ട്- പ്ര​​ണോ​​യ് പ​​റ​​ഞ്ഞു.