കൊളംബോ: ശ്രീലങ്കയിലെ ദേവാലയങ്ങളിൽ ആക്രമണത്തിനു ഭീകരർ പദ്ധതിയിട്ടതിനെക്കുറിച്ചു മുന്നറിയിപ്പു കിട്ടിയിരുന്നുവെന്നു വെളിപ്പെടുത്തൽ. ആക്രമണത്തെക്കുറിച്ചു മുന്നറിയിപ്പു നൽകി പത്തുദിവസം മുന്പേ പ്രമുഖ ഓഫീസർമാർക്ക് പോലീസ് മേധാവി ജയസുന്ദര ഇന്റലിജൻസ് മെസേജ് അയച്ചിരുന്നുവെന്ന് എഎഫ്പി റിപ്പോർട്ടു ചെയ്തു.
പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളിലും ഇന്ത്യൻ ഹൈക്കമ്മീഷനിലും ഭീകരാക്രമണത്തിന് നാഷണൽ തൗഹീത് ജമാഅത്ത് (എൻടിജെ) എന്ന സംഘടന പദ്ധതിയിട്ടിട്ടുണ്ടന്നായിരുന്നു ഏപ്രിൽ 11നു പുറപ്പെടുവിച്ച സന്ദേശത്തിൽ ജയസുന്ദര ചൂണ്ടിക്കാട്ടിയത്. തീവ്രവാദ മുസ്ലിം സംഘടനയായ എൻടിജെ ബുദ്ധപ്രതിമകൾക്കു നേരേ കഴിഞ്ഞവർഷം ആക്രമണം നടത്തിയിരുന്നു.