ലുഥിയാന: 73-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം സർവീസസിന്. ഫൈനലിൽ പഞ്ചാബിനെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് സർവീസസ് കിരീടം ചൂടിയത്. ഗോൾ രഹിതമായ ഒരു മണിക്കൂറിനുശേഷം 61-ാം മിനിറ്റിൽ ബികാസ് ഥാപ്പയാണ് സർവീസസിന്റെ ജയംകുറിച്ച് വല കുലുക്കിയത്.
ആറാം തവണയാണ് സർവീസസ് കിരീടം ചൂടുന്നത്. 2014-15ൽ സർവീസസ് നാലാം കിരീടം നേടിയതും പഞ്ചാബിനെ കീഴടക്കിയായിരുന്നു. അന്ന് പെനൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു പട്ടാള സംഘത്തിന്റെ കിരീട നേട്ടം. 2007-08ൽ സർവീസസിനെ കീഴടക്കി പഞ്ചാബ് കിരീടം സ്വന്തമാക്കിയിരുന്നു. സെമിയിൽ കർണാടകയെ പെനൽറ്റി ഷൂട്ടൗട്ടിൽ 4-3നു കീഴടക്കിയായിരുന്നു സർവീസസ് ഫൈനലിൽ എത്തിയത്.
സർവീസസിനു സന്തോഷം
12:41 AM Apr 22, 2019 | Deepika.com