ന്യൂഡൽഹി: പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനാൽ വിമാനം വൈകിയതോടെ ഇന്ത്യൻ അന്പെയ്ത്ത് സംഘത്തിന് ലോകകപ്പിൽ പങ്കെടുക്കാൻ സാധിച്ചില്ല. കൊളംബിയയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കേണ്ട ഇന്ത്യൻ സംഘത്തിനാണ് പാക്കിസ്ഥാൻ എട്ടിന്റെ പണി നല്കിയത്. ഇന്നു മുതൽ 28വരെയാണ് ലോകകപ്പ് അന്പെയ്ത്ത് നടക്കുന്നത്. 23 അംഗ ഇന്ത്യൻ ടീമായിരുന്നു പുറപ്പെടാനൊരുങ്ങിയത്. ജൂണിൽ ഹോളണ്ടിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പ് ഇതോടെ ഇന്ത്യൻ താരങ്ങൾക്ക് നിർണായകമായി.
ഫെബ്രുവരിയിൽ ഇന്ത്യ ബലാകോട്ടിലെ തീവ്രവാദി ക്യാന്പുകളിൽ നടത്തിയ വ്യോമാക്രമണത്തിനുശേഷമാണ് പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചത്.
പാക്കിസ്ഥാൻ പണി തന്നു; ഇന്ത്യക്കു ലോകകപ്പ് നഷ്ടം
12:41 AM Apr 22, 2019 | Deepika.com