ന്യൂഡൽഹി: രണ്ടു മലയാളികൾ അടക്കം ആറ് എയർഫോഴ്സ് വൈസ് മാർഷൽമാർക്കു എയൽ മാർഷൽമാരായി സ്ഥാനക്കയറ്റം. കോട്ടയം അയർക്കുന്നം സ്വദേശി ടി.ഡി.ജോസഫ്, കണ്ണൂർ തളിപ്പറന്പ് സ്വദേശി എസ്.പ്രഭാകരൻ എന്നിവരടക്കം ആറുപേ ർക്കാണു എയർ മാർഷൽമാരായി സ്ഥാനക്കയറ്റം നൽകിയത്. കോട്ടയം അയർക്കുന്നം പുലിക്കുന്നേൽ പി.ടി. ദേവസ്യാ- റോസമ്മ ദന്പതികളുടെ മകനാണ് ടി.ഡി. ജോസഫ്. 3800 മണിക്കൂർ യുദ്ധവിമാനങ്ങളും പരിശീലന വിമാനങ്ങളും പറത്തി പരിചയമുണ്ട്. കാറ്റഗറി എ യോഗ്യതയുള്ള പരിശീലകനാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങളും പുസ്തകവും പ്രസിദ്ധീകരിച്ചു. ലണ്ടനിലെ ഡിഫൻസ് കോളജുകളിൽ ഉപരിപഠനം നടത്തിയിട്ടുണ്ട്.
2003ൽ വായുസേന മെഡലും 2010ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്. ഭാര്യ ചങ്ങനാശേരി കുരിശുംമൂട് കുന്നിപ്പറന്പിൽ സോഫി, മക്കൾ: അഭിഷേക് (എച്ച്എസ്ബിസി ബാംഗളൂർ), ഇവാൻ (ട്രയിനി പൈലറ്റ് ഇൻഡിഗോ എയർലൈൻസ്).