മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കർക്കറെയ്ക്കെതിരേ പ്രജ്ഞ സിംഗ് കഴിഞ്ഞദിവസം നടത്തിയ പരാമർശത്തിനെതിരേ എട്ടു മുൻ ഡിജിപിമാർ രംഗത്തെത്തി.
പ്രജ്ഞാ സിംഗിന്റെ പ്രസ്താവന അപലനീയവും ഖേദകരവുമാണെന്ന് മുൻ ഡിജിപിമാരായ ജൂലിയോ റിബേര, പ്രകാശ് സിംഗ്, പി.കെ. ഹോർമിസ് തരകൻ, കമൽകുമാർ, ജേക്കബ് പുന്നൂസ്, സഞ്ജീവ് ദയാൽ, ജയന്തോ ചൗധരി, എൻ. രാമചന്ദ്രൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. കർക്കറയെ താൻ ശപിച്ചുകൊന്നതാണെന്നായിരുന്നു പ്രജ്ഞാ സിംഗ് പറഞ്ഞത്.