ന്യൂഡൽഹി: ഡൽഹിയിൽ നാലു സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. സിറ്റിംഗ് എംപിമാരായ ഹർഷ്വർധൻ(ചാന്ദ്നി ചൗക്ക്), മനോജ് തിവാരി(നോർത്ത് ഈസ്റ്റ് ഡൽഹി ), പ്രവേശ് വർമ(വെസ്റ്റ് ഡൽഹി), രമേഷ് ബിധുരി(സൗത്ത് ഡൽഹി) എന്നിവരുടെ സ്ഥാനാർഥിത്വമാണ് ഇന്നലെ പ്രഖ്യാപിച്ചത്.
ലോക്സഭാ സ്പീക്കർ സുമിത്ര മഹാജന്റെ സീറ്റായ ഇൻഡോറിൽ ശങ്കർ ലാൽവാനിയും അമൃത്സറിൽ കേന്ദ്രമന്ത്രി ഹർദീപ് പുരിയും ബിജെപി സ്ഥാനാർഥികളാകും.
ലോക്സഭാ സ്പീക്കർ സുമിത്ര മഹാജന്റെ സീറ്റായ ഇൻഡോറിൽ ശങ്കർ ലാൽവാനിയും അമൃത്സറിൽ കേന്ദ്രമന്ത്രി ഹർദീപ് പുരിയും ബിജെപി സ്ഥാനാർഥികളാകും.