+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാബറി മസ്ജിദ് പരാമർശം: പ്ര​​​ജ്ഞാ സിം​​​ഗി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​ഷ​​​ന്‍റെ നോ​​​ട്ടീ​​​സ്

ഭോ​​​പ്പാ​​​ൽ: ഭോ​​​പ്പാ​​​ലി​​​ലെ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യും മാ​​​ലേ​​​ഗാ​​​വ് സ്ഫോ​​​ട​​​ന​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യു​​​മാ​​​യ പ്ര​​​ജ്ഞാ സിം​​​ഗ് ഠാ​​ക്കൂ​​​റി​​​നു തെ​​​ര​​​ഞ്ഞെ​​​ട
ബാബറി മസ്ജിദ് പരാമർശം: പ്ര​​​ജ്ഞാ സിം​​​ഗി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു  ക​​​മ്മീ​​ഷ​​​ന്‍റെ നോ​​​ട്ടീ​​​സ്
ഭോ​​​പ്പാ​​​ൽ: ഭോ​​​പ്പാ​​​ലി​​​ലെ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യും മാ​​​ലേ​​​ഗാ​​​വ് സ്ഫോ​​​ട​​​ന​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യു​​​മാ​​​യ പ്ര​​​ജ്ഞാ സിം​​​ഗ് ഠാ​​ക്കൂ​​​റി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീഷ​​​ൻ നോ​​​ട്ടീ​​​സ​​​യ​​​ച്ചു.

അ​​​യോ​​​ധ്യ​​​യി​​​ൽ ബാ​​​ബ​​​റി മ​​​സ്ജി​​​ദ് ത​​​ക​​​ർ​​​ക്കു​​​ന്ന​​​തി​​​ൽ പ​​​ങ്കു​​​ചേ​​​രാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​മ​​​ർ​​​ശം ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു നോ​​​ട്ടീ​​​സ്. ടെ​​​ലി​​​വി​​​ഷ​​​ൻ ചാ​​​നലി​​​ലാ​​​ണു പ്ര​​​ജ്ഞാ സിം​​​ഗി​​​ന്‍റെ വി​​​വാ​​​ദ​​​ പ​​​രാ​​​മ​​​ർ​​​ശം.

വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​കൂ​​​ടി​​​യാ​​​യ ഭോ​​​പ്പാ​​​ൽ ക​​​ല​​​ക്ട​​​ർ സു​​​ധം ഖാ​​​ദെ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം പ​​​റ​​​ഞ്ഞ​​​തി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ചു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​മെ​​​ന്നും അ​​​വ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

മും​​​​​​ബൈ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര എ​​​​​​ടി​​​​​​എ​​​​​​സ് ത​​​​​​ല​​​​​​വ​​​​​​ൻ ഹേ​​​​​​മ​​​​​​ന്ദ് ക​​​​​​ർ​​​​​​ക്ക​​​​​​റെ​​​​​​യ്ക്കെ​​​​​​തി​​​​​​രേ പ്ര​​​ജ്ഞാ സിം​​​ഗ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​വും വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. ക​​​​​​ർ​​​​​​ക്ക​​​​​​റ​​​​​​യെ താ​​​​​​ൻ ശ​​​​​​പി​​​​​​ച്ചു​​​​​​കൊ​​​​​​ന്ന​​​​​​താ​​​​​​ണെ​​​​​​ന്നാ​​​യി​​​രു​​​ന്നു അ​​​വ​​​ർ പ​​​റ​​​ഞ്ഞ​​​ത്. പ്ര​​​​​​തി​​​​​​ഷേ​​​​​​ധം ശ​​​​​​ക്ത​​​​​​മാ​​​​​​യ​​​​​​തോ​​​​​​ടെ അ​​​വ​​​ർ മാ​​​പ്പ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു.