ബല്ലിയ: ബിജെപി നേതൃത്വം ഗുജറാത്തികൾ തട്ടിയെടുത്തെന്നും ബിജെപി ഇപ്പോൾ അടൽ ബിഹാരി വാജ്പേയിയുടെ പാർട്ടിയല്ലെന്നും യുപി മന്ത്രിയും സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി അധ്യക്ഷനുമായ ഓംപ്രകാശ് രാജ്ഭർ. താൻ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നും ബിജെപിക്കു വേണമെങ്കിൽ തന്നെ പുറത്താക്കാമെന്നും രാജ്ഭർ പറഞ്ഞു. കിഴക്കൻ യുപിയിൽ ബിജെപി തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.