ബിലാസ്പുർ: കോൺഗ്രസിന്റെ മിനിമം വേതനം പദ്ധതി ന്യായ് ഇന്ത്യൻ സന്പദ്വ്യവസ്ഥയുടെ ഇന്ധനമായി മാറുമെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദരിദ്രകുടുംബങ്ങൾക്ക് വർഷം 72,000 രൂപയുടെ സാന്പത്തിക സഹായം നൽകുന്ന പദ്ധതി, പട്ടിണിക്കു നേരേയുള്ള മിന്നലാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
ഗബ്ബർ സിംഗ് ടാക്സും (ജിഎസ്ടി) നോട്ട് റദ്ദാക്കലും കൊണ്ട് രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും 15 ലക്ഷം ബാങ്ക് അക്കൗണ്ടിൽ എത്തും തുടങ്ങിയ വ്യാജവാഗ്ദാനങ്ങൾ നൽകിയാണ് മോദി അധികാരത്തിലെത്തിയതെന്നും രാഹുൽ പറഞ്ഞു.