കാൺപുർ: ഹൗറ-ഡൽഹി പൂർവ എക്സ്പ്രസ് ഉത്തർപ്രദേശിലെ കാൺപുരിൽ പാളംതെറ്റി. ഡൽഹിയിലേക്കുള്ള യാത്രക്കിടെ ഇന്നലെയുണ്ടായ അപകടത്തിൽ 15 പേർക്കു പരിക്കേറ്റു. കാൺപുർനഗറിൽനിന്ന് 20 കിലോമീറ്റർ അകലെ റൂമ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം. 12 കോച്ചുകളാണ് പാളംതെറ്റിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ സുരക്ഷാ കമ്മീഷണർ എ.കെ. ജെയിനു നിർദേശം നൽകിയതായി റെയിൽവേ വൃത്തങ്ങൾ സൂചിപ്പിച്ചു. അപകടത്തെത്തുടർന്ന് ഈ പാതയിൽ 28 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. 16 എണ്ണം റദ്ദാക്കി.