രാംപുർ: ബിജെപി സ്ഥാനാർഥി ജയപ്രദയ്ക്കെതിരേ മോശം പരാമർശം നടത്തിയതിനു വിവാദത്തിലായ സമാജ്വാദി പാർട്ടി നേതാവും രാംപുർ ലോക്സഭാ സ്ഥാനാർഥിയുമായ അസം ഖാനു പിന്തുണയുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തെത്തി.
കേന്ദ്രം ഭരിക്കുന്ന പാർട്ടി തന്ത്രങ്ങൾ പയറ്റുന്നുണ്ടെങ്കിലും മഹാസഖ്യം സ്ഥാനാർഥിയുടെ വിജയം സുനിശ്ചിതമാണെന്നു രാംപുരിൽ എസ്പി-ബിഎസ്പി റാലിയിൽ പങ്കെടുത്തുകൊണ്ടു മായാവതി പറഞ്ഞു. ചൗക്കിദാർ രാംപുരിലെത്തിയെങ്കിലും ചൗക്കിദാരി പരാജയമാണെന്നും മായാവതി കൂട്ടിച്ചേർത്തു.