ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20യിൽ ക്രിസ് ഗെയ്ലിന്റെ പഞ്ചിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് പൊരുതാനുള്ള സ്കോർ. ഡൽഹി ക്യാപ്പിറ്റൽസിനെതിരേ ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ പഞ്ചാബ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 163 റണ്‍സ് നേടി.
37 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും അടക്കം 69 റണ്‍സ് നേടിയ ക്രിസ് ഗെയ്ലാണ് പഞ്ചാബിന്റെ റണ്‍വേട്ടയ്ക്ക് കരുത്തേകിയത്. മൻദീപ് സിംഗ് 27 പന്തിൽ 30ഉം ആർ. അശ്വിൻ 14 പന്തിൽ 16ഉം റണ്‍സ് വീതം നേടി. ഹർപ്രീത് 12 പന്തിൽ 20 റണ്‍സുമായി പുറത്താകാതെനിന്നു. ഡൽഹിക്കായി കഗിസൊ റബാദ നാല് ഓവറിൽ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. സന്ദീപ് ലാമിഛാനെ 40 റണ്‍സിന് മൂന്നും അക്സർ പട്ടേൽ 22 റണ്‍സിന് രണ്ടും വിക്കറ്റ് വീതം നേടി.
ഗെയ്ൽ പഞ്ച്
11:39 PM Apr 20, 2019 | Deepika.com