ഐപിഎൽ ട്വന്റി-20 ടീമായ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് നിയമിതനായി. അജിങ്ക്യ രഹാനയ്ക്കു പകരമാണ് സ്മിത്തിനെ ക്യാപ്റ്റനാക്കിയത്. ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനു മുന്പാണ് ക്യാപ്റ്റനെ മാറ്റിയതായുള്ള അറിയിപ്പ് എത്തിയത്. കഴിഞ്ഞ സീസണിൽ രഹാനെ ടീമിനെ പ്ലേ ഓഫിലെത്തിച്ചിരുന്നു.
ഈ സീസണിൽ സ്മിത്ത് ടീമിനെ നയിക്കുമെന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ, പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് സസ്പെൻഷനിലായ സ്മിത്തിനു പകരം രഹാനയെ ക്യാപ്റ്റനാക്കുകയായിരുന്നു. സസ്പെൻഷൻ കഴിഞ്ഞ് സ്മിത്ത് ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തിയതിനു പിന്നാലെയാണ് റോയൽസ് ക്യാപ്റ്റൻ സ്ഥാനവും അദ്ദേഹത്തെ തേടിയെത്തിയത്. ഐപിഎൽ ചരിത്രത്തിൽ വിജയശതമാനത്തിൽ ഒന്നാമനാണ് സ്റ്റീവ് സ്മിത്ത്. 66.67 ആണ് സ്മിത്തിന്റെ വിജയശതമാനം. എം.എസ്. ധോണി (60.60) ആണ് രണ്ടാമത്.
ഇനി ക്യാപ്റ്റൻ സ്മിത്ത്
11:35 PM Apr 20, 2019 | Deepika.com