ചെന്നൈ: ഇന്ത്യൻ ടെന്നീസിലെ ത്രിമൂർത്തികളായ അമൃത്രാജ് സഹോദരന്മാരുടെ അമ്മ മാഗി അമൃത്രാജ് (92) അന്തരിച്ചു. രാജ്യാന്താരമത്സരങ്ങളിൽ ഇന്ത്യക്കുവേണ്ടി ഒട്ടേറെ കിരീടങ്ങൾ നേടിയ ആനന്ദ് അമൃത്രാജ് , വിജയ് അമൃത്രാജ് , അശോക് അമൃത്രാജ് സഹോദരന്മാരുടെ അമ്മയായ മാഗി പ്രശസ്തമായ അമൃത്രാജ് ടെന്നീന്ന് അക്കാദമി (ബിഎടി)യുടെ ജീവനാഡിയായിരുന്നു.
റെയിൽവേയിൽ ഉന്നതോദ്യഗസ്ഥനായിരുന്ന റോബർട്ട് അമൃത് രാജാണ് ഭർത്താവ്. 1985ൽ ആരംഭിച്ച അക്കാദമിയിലൂടെയാണു ലിയാൻഡർ പെയ്സ്, സോംദേവ് ദേവ്വർമൻ തുടങ്ങിയ താരങ്ങൾ ഉദിച്ചുയർന്നത്.
അമൃത്രാജ് സഹോദരങ്ങളുടെ അമ്മ അന്തരിച്ചു
11:35 PM Apr 20, 2019 | Deepika.com