ഹീറോ ജൂണിയര്‍ പ്രീമിയര്‍ ലീഗ്: കേരളാ ബ്ലാസ്റ്റേഴ്സിനു ജയം
11:35 PM Apr 20, 2019 | Deepika.com
കൊച്ചി: പനമ്പള്ളി നഗര്‍ ഗവണ്മെന്റ് സ്കൂളില്‍ ആരംഭിച്ച ഹീറോ ജൂണിയര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ഡോണ്‍ ബോസ്കോ ഫുട്ബോള്‍ അക്കാദമിയെ തോല്‍പ്പിച്ചു. ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ രാജ്കുമാര് 11-ാം മിനിറ്റിലും 80-ാം മിനിറ്റിലും ഡോണ്‍ ബോസ്കോയുടെ വല ചലിപ്പിച്ചപ്പോള്‍ 60-ാം മിനിറ്റില്‍ യോഹൻബാ മീറ്റെ, 85-ാം മിനിറ്റിൽ മുഹമ്മദ് റംഷാദ്, ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ അലക്സ് സിംഗ് എന്നിവര്‍ ഗോളുകള്‍ നേടി.