ജിങ്കന് ബ്ലാസ്റ്റേഴ്സില്‍ തുടരും
11:35 PM Apr 20, 2019 | Deepika.com
കൊച്ചി: കഴിഞ്ഞ രണ്ടു സീസണുകളില്‍ നായകനായിരുന്ന സന്ദേശ് ജിങ്കന് അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും. ജിങ്കനുമായുള്ള കരാര്‍ പുതുക്കിയ കാര്യം ക്ലബ് അധികൃതര്‍ പത്രക്കുറിപ്പിലൂടെയാണ് ഔദ്യോഗികമായി അറിയിച്ചത്. കരാര്‍ കാലയളവ്, പ്രതിഫല തുക എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങള്‍ക്ക് ശേഷം 25കാരനായ ജിങ്കന് ക്ലബ് വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.