ജൊഹാനസ്ബർഗ്: കിഴക്കൻ ദക്ഷിണാഫ്രിക്കയിൽ കനത്ത കാറ്റിലും മഴയിലും പെന്തക്കോസ്ത ൽ പള്ളിയുടെ ഭിത്തി ഇടിഞ്ഞുവീണ് 13 പേർ മരിച്ചു. 16 പേർക്കു പരിക്കേറ്റു. ഡർബൻ നഗരപ്രാന്തത്തിലെ എൻഡ്ലാഗുബോയിൽ പെസഹാ ചടങ്ങുകൾ കഴിഞ്ഞശേഷം വിശ്വാസികൾ കിടന്നുറങ്ങവേ ഇഷ്ടികഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു.