ന്യൂഡൽഹി: ബിജെപി ദേശീയ ആസ്ഥാനത്ത് പത്രസമ്മേളനത്തിനിടെ പാർട്ടി വക്താവ് ജി.വി.എൽ. നരസിംഹ റാവുവിനു നേരേ ചെരിപ്പേറ്. ഭീകരവാദ കേസുകളിൽ പ്രതിയായിരുന്ന പ്രഗ്യ സിംഗിന്റെ സ്ഥാനാർഥിത്വത്തെ ന്യായീകരിച്ചു സംസാരിക്കുന്നതിനിടെയാണ് റാവുവിനു നേരേ കാണ്‍പൂർ സ്വദേശിയായ ഡോ. ശക്തി ഭാർഗവ് ഷൂസ് ഉൗരിയെറിഞ്ഞത്.
ബിജെപി ആസ്ഥാനത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ പിടിച്ചുമാറ്റി. പിന്നീട് പോലീസിനെ ഏൽപ്പിച്ചു. നരസിംഹ റാവുവിനൊപ്പം ബിജെപി നേതാവ് ഭൂപേന്ദ്ര യാദവും പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സംഭവത്തിനു പിന്നിൽ കോണ്‍ഗ്രസ് ആണെന്നാണ് ബിജെപിയുടെ ആരോപണം.