ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസിന്റെ ചൗക്കിദാർ ചോർഹെ പ്രചാരണത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ഓഡിയോ, വിഡീയോ പ്രചാരണത്തിലുള്ള ചൗക്കിദാർ ചോർഹെ എന്ന പ്രയോഗത്തിനാണു വിലക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുള്ള പ്രചാരണം വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു.
എന്നാൽ, പ്രചാരണത്തിൽ ആരുടെയും പേരു പറയുന്നില്ലെന്നും വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
എന്നാൽ, പ്രചാരണത്തിൽ ആരുടെയും പേരു പറയുന്നില്ലെന്നും വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.