ന്യൂയോർക്ക്: രണ്ടു കന്നാസ് പെട്രോളുമായി ന്യൂയോർക്കിലെ പ്ര സിദ്ധമായ സെന്റ് പാട്രിക് കത്തീഡ്രലിൽ പ്രവേശിക്കാൻ ശ്രമിച്ച മുപ്പത്തേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈറ്റർ, ലൈറ്ററിൽ നിറയ്ക്കാനുള്ള ഗ്യാസ്(ബ്യുട്ടേൻ) എന്നിവയും ഇയാളിൽനിന്നു കണ്ടെടുത്തു.
പാരീസിലെ നോട്ടർഡാം കത്തീഡ്രലിനു തീപിടിത്തമുണ്ടായി രണ്ടുദിവസം പിന്നിട്ട ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മൻഹാട്ടനിലുള്ള സെന്റ് പാട്രിക് കത്തീഡ്രൽ, കത്തോലിക്കാ സഭയുടെ ന്യൂയോർക്ക് അതിരൂപതാ ആസ്ഥാനമാണ്. കന്നാസുകളുമായി കത്തീഡ്രലിൽ കയറാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ജീവനക്കാർ തടയുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.
കാറിലെ പെട്രോൾ തീർന്നതിനെത്തുടർന്ന് കന്നാസിൽ വാങ്ങിച്ചതാണെന്നും കുറുക്കുവഴിയായി കത്തീഡ്രലിലൂടെ വന്നതാണെന്നുമാണ് പിടിയിലായ വ്യക്തി പറഞ്ഞത്.
എന്നാൽ ഇയാൾ പറയുന്നത് വിശ്വാസയോഗ്യമായ കഥയല്ലെന്ന് ന്യൂയോർക്ക് പോലീസ് ഡി പ്പാർട്ട്മെന്റ് ഡെപ്യൂട്ടി കമ്മീഷണർ ജോൺ മില്ലർ പറഞ്ഞു. കാർ പരിശോധിച്ചപ്പോൾ ടാങ്കിൽ പെട്രോൾ ഉണ്ടായിരുന്നു. കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.