ലിസ്ബൺ: പോർച്ചുഗലിലെ മഡെയ്ര ദ്വീപിൽ ജർമൻ വിനോദസഞ്ചാരികളുടെ ബസ് അപകടത്തിൽപ്പെട്ട് 29 പേർ മരിച്ചു. മഡെയ്രയിലെ കാനിക്കോ എന്ന സ്ഥലത്ത് നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്നു തെന്നി ഒരു വീടിനു മുകളിൽ പതിക്കുകയായിരുന്നു. 50 പേരാണു ബസിൽ ഉണ്ടായിരുന്നത്. 21 പേർക്കു പരിക്കേറ്റു.
അറ്റ്ലാന്റിക്കിന്റെ മുത്ത് എന്നറിയപ്പെടുന്ന മഡെയ്ര ദ്വീപിലെ കാലാവസ്ഥ ആസ്വദിക്കാൻ വർഷം പത്തു ലക്ഷത്തിനു മുകളിൽ വിനോദസഞ്ചാരികളെത്തുന്നു. കൂടുതലും ബ്രിട്ടൻ, ജർമനി രാജ്യങ്ങളിൽനിന്നാണ്.
അറ്റ്ലാന്റിക്കിന്റെ മുത്ത് എന്നറിയപ്പെടുന്ന മഡെയ്ര ദ്വീപിലെ കാലാവസ്ഥ ആസ്വദിക്കാൻ വർഷം പത്തു ലക്ഷത്തിനു മുകളിൽ വിനോദസഞ്ചാരികളെത്തുന്നു. കൂടുതലും ബ്രിട്ടൻ, ജർമനി രാജ്യങ്ങളിൽനിന്നാണ്.