കാട്മണ്ഡു: നേപ്പാൾ തദ്ദേശീയമായി നിർമിച്ച ആദ്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. നേപ്പാളിസാറ്റ്-1 എന്ന ഈ ഉപഗ്രഹത്തിന് 1.3 കിലോഗ്രാം ഭാരം മാത്രമേയുള്ളൂ. താഴ്ന്ന ഭ്രമണപഥ(ഭൂമിയിനിന്ന് 400 കിലോമീറ്റർ ഉയരം)ത്തിലാണ് പ്രവർത്തിക്കുക. ഭൗമപഠനത്തിനായിരിക്കും ഈ കുഞ്ഞൻ ഉപഗ്രഹം ഉപയോഗിക്കുക.
ഇന്നലെ യുഎസിലെ വിർജീനിയയിൽനിന്നായിരുന്നു വിക്ഷേപണം. ഉപഗ്രഹനിർമാണത്തിനും വിജയകരമായ വിക്ഷേപണത്തിനും വേണ്ടി പ്രവർത്തിച്ചവരെ പ്രധാനമന്ത്രി ശർമ ഒലി അഭിനന്ദിച്ചു.
ഇന്നലെ യുഎസിലെ വിർജീനിയയിൽനിന്നായിരുന്നു വിക്ഷേപണം. ഉപഗ്രഹനിർമാണത്തിനും വിജയകരമായ വിക്ഷേപണത്തിനും വേണ്ടി പ്രവർത്തിച്ചവരെ പ്രധാനമന്ത്രി ശർമ ഒലി അഭിനന്ദിച്ചു.