ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ധനമന്ത്രി ആസാദ് ഉമർ രാജിവച്ചു. കാബിനറ്റ് പുനഃസംഘടനയുടെ ഭാഗമായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്നോട് ഊർജവകുപ്പ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടെന്ന് അദ്ദേഹം അറിയിച്ചു. ധനവകുപ്പ് അല്ലാതെ മറ്റൊന്നും താത്പര്യമില്ലെന്നു വ്യക്തമാക്കി രാജി പ്രഖ്യാപിക്കുകയായിരുന്നു.