കറാച്ചി: ഏകദിന ലോകകപ്പിനുള്ള പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നനായ പേസര്‍ മുഹമ്മദ് അമീറിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബാറ്റ്സ്മാന് അബിദ് അലി ടീമില്‍ സ്ഥാനം നേടി. ഫോമില്ലായ്മയാണ് അമീറിനു തിരിച്ചടിയായത്.
സര്‍ഫ്രാസ് അഹമ്മദാണ് പാക്കിസ്ഥാന്റെ ക്യാപ്റ്റന്‍. സീനിയര്‍ കളിക്കാരായ ഷൊയ്ബ് മലിക്, മുഹമ്മദ് ഹഫീസ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തള്ളവിരലിനേറ്റ പരിക്ക് ഭേദമായാലേ ഹഫീസിന് ലോകകപ്പ് ടീമില്‍ ഇടംപിടിക്കാനാകൂ. ലോകകപ്പിനു മുമ്പ് പാക്കിസ്ഥാന് ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പരയ്ക്കിറങ്ങുന്നുണ്ട്. ആ ടീമിലെ റിസര്‍വ് കളിക്കാരില്‍ മുഹമ്മദ് അമീറിനൊപ്പം ബാറ്റ്സ്മാന് ആസിഫ് അലിയുമുണ്ട്.
മുഹമ്മദ് അമീർ പുറത്ത്
11:13 PM Apr 18, 2019 | Deepika.com